Latest Events

ആദി ശങ്കരയിൽ എസ്. സി/എസ്. ടി ഉദ്യോഗാർഥികൾക്കു സൗജന്യ നൈപുണ്യ വികസന ട്രെയിനിങ്

ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് 400 എസ്. സി/എസ്. ടി.  ഉദ്യോഗാർഥികൾക്കു സൗജന്യ നൈപുണ്യ വികസന ട്രെയിനിങ് തുടങ്ങുന്നു. മാർച്ച്‌ 25 -ഏപ്രിൽ 15 വരെയുള്ള കാലയളവിൽ പൂർണമായും ഓൺലൈനായാണ് ഈ പരിശീലനം നടത്തുന്നത്. ഇംഗ്ലീഷ് ഭാഷാ നൈപുണ്യം, വ്യക്തിത്വവികസനം, ലൈഫ് സ്കിൽസ്, അഡ്വാൻസ്ഡ് ഓഫീസ് ടൂൾസ് (കമ്പ്യൂട്ടർ പരിജ്ഞാനം), അഭിമുഖപരീക്ഷ പരിശീലനം (സിവി തയ്യാറാക്കൽ ഉൾപ്പെടെ), എന്നിവ ട്രൈനിങ്ങിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. നിരവധി ഉദ്യോഗതസ്തികകൾക്ക് അനുയോജ്യമായ ഈ ട്രെയിനിങ് പൂർണമായും സൗജന്യമാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കോഴ്സ് പരിശീലനം ലഭിച്ച പരിശീലകർ, ഇന്ത്യയിലെ പ്രമുഖ തൊഴിൽ പോർട്ടലായ മോൺസ്റ്റർ.കോം കൗൺസിലർ, കേരള ഗവണ്മെന്റ് സി ആപ്റ്റ് കോൺസൾട്ടന്റ് എക്സ്ട്രീം, ആദി ശങ്കര സ്ഥാപനങ്ങളിലെ പ്രഗത്ഭരായ അദ്ധ്യാപകർ, എന്നിവർ ഈ കോഴ്സിൽ ക്ലാസ്സ്‌ എടുക്കുന്നു. മാർച്ച്‌ മാസത്തിൽ ആരംഭിക്കുന്ന ഈ ട്രൈനിങ്ങിന്റെ ദൈർഘ്യം 40 മണിക്കൂറാണ്. കോഴ്സ് തിരഞ്ഞെടുപ്പ് ടെലിഫോൺ ഇന്റർവ്യൂ വഴിയായിരിക്കും. കോഴ്സ് പൂർത്തീകരിക്കുന്നവർക്കു വളരെ അധികം അക്കാഡമിക് മൂല്യമുള്ള ഇ-സർട്ടിഫിക്കറ്റ് ലഭിക്കും. രെജിസ്ട്രേഷൻ

https://forms.gle/yDFAJFrczaS5tqRk9   Today 5:00 PM മുമ്പ് സമർപ്പിക്കുക



Related Posts

« More posts here